സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് ആഡംബര വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ. ജൂഡ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
‘ലോകത്തിന് അവർ ഒരുപക്ഷേ അമ്മയും മകളും ആയിരിക്കാം. പക്ഷേ, എനിക്ക് അവർ എല്ലായ്പ്പോഴും എന്റെ ചേച്ചിയും കുഞ്ഞനുജത്തിയുമാണ്.
തുടക്കം കണ്ടതിനുശേഷം സുചി ചേച്ചി എനിക്കു നൽകിയ സമ്മാനമാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ജീവിതകാലം മുഴുവൻ ഈ സ്നേഹവും കരുതലും ഞാൻ എന്നും മനസ്സിൽ താലോലിക്കും.
ചേച്ചീ, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഈ മറക്കാനാവാത്ത ഓർമയ്ക്കും ഹൃദയം നിറഞ്ഞ നന്ദി!’ജൂഡ് കുറിച്ചു.
വിസ്മയയ്ക്കും സുചിത്ര മോഹൻലാലിനും ഒപ്പം നിന്നെടുത്ത ഫോട്ടോയും സുചിത്ര സമ്മാനിച്ച വാച്ച് ധരിച്ച ഫോട്ടോയും ജൂഡ് കുറിപ്പിനൊപ്പം പങ്കുവച്ചു.
സ്വിസ്സ് ലക്ഷ്വറി ബ്രാൻഡായ ബൗം ആൻഡ് മഴ്സ്യേയുടെ വാച്ചാണ് സുചിത്ര മോഹൻലാൽ ജൂഡിന് സമ്മാനിച്ചത്. ഏകദേശം ഒരു ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് ഈ മോഡലിലുള്ള വാച്ചിന്റെ വില.